ജാലകം

Friday, August 14, 2009

ഡോക്ടര്‍മാരും ഗ്രീഷ്മയും -1

ഗ്രീഷ്മയ്ക്ക് ആറു വയസ്സുപ്രായം. അന്നു ഒരു ആഗസ്റ്റ് 15 ആയിരുന്നു. തലേന്ന് രാത്രി മുഴുവന്‍ , വേദന കൊണ്ടവള്‍ ചെവി പൊത്തിപ്പിടിച്ച് കരയുകയായിരുന്നു.(ചെറിയ വേദന ഉണ്ടായാല്‍ അവള്‍ ചിരിക്കുകയേ ഉള്ളു). ചെവിയിലേക്ക് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ ചെവി പഴുത്ത് പൊട്ടി ഒലിക്കാന്‍ തുടങ്ങുന്നതാണ് കണ്ടത്.
ഒരു വിധം നേരം വെളുപ്പിച്ചു; നൂറ് മീറ്റര്‍ അകലെ ഒരു വീട്ടില്‍ ENT ഡോക്ടര്‍ , ഇ എസ് ഐ ഹോസ്പിറ്റല്‍ ഏലൂര്‍ ‍, എന്ന ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ട ഓര്‍മയില്‍ ഞാന്‍ ആ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്ന് കാളിങ്ങ് ബെല്ലമര്‍ത്തി. ആരും പ്രതികരിക്കുന്നില്ല എന്ന് കണ്ട് തിരിച്ചു പോരാന്‍ തുടങ്ങുമ്പോള്‍ വാതില്‍ തുറന്ന ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവതി. “എന്താ കാര്യം?” അവര്‍ ചോദിച്ചു.

ഞാന്‍ : “ഡോക്ടര്‍ ‍, എന്റെ കുട്ടിക്ക് വല്ലാത്ത ചെവി വേദന. അവളെ ഇവിടെ കൊണ്ടുവന്നാല്‍ പരിശോധിക്കാമോ?“

“ഏയ് ഇപ്പോ സധ്യമല്ല, ഞാന്‍ ഹോസ്പിറ്റലില്‍ പോകാന്‍ തുടങ്ങുകയാ. ആശുപത്രിയിലേക്ക് വാ“
ഞാന്‍ : “എന്റെ മോള്‍ ഒരു ബുദ്ധിമാന്ദ്യമുള്ള കുട്ടിയാ. അവള്‍ വേദന കൊണ്ട് പുളയുകയാണ്. അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ വിഷമമുള്ളത് കൊണ്ടാണ്. ഒരഞ്ച് മിനുട്ട് സമയം മതിയല്ലോ ഒന്ന് പരിശോധിക്കാമോ?”

ലേഡി ഡൊക്ടര്‍ക്കതിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. “എനിക്ക് കൃത്യസമയത്തിന് ഹോസ്പിറ്റലില്‍ എത്തണം. ഇപ്പോള്‍ സമയമില്ല.” എന്നു പറഞ്ഞ് അവര്‍ വാതില്‍ കൊട്ടി അടച്ചു.

നല്ലവരായ ആര്‍ക്കും ആ ഡോക്ടറുടെ കൃത്യനിഷ്ഠയില്‍ സന്തോഷം തോന്നേണ്ടതാണ്. എന്നാല്‍ എന്റെ സ്വാര്‍ഥത കൊണ്ടാവാം, തിരിച്ചു നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വന്നത്.

16 comments:

  1. കൃത്യ നിഷ്ഠ തെറ്റാണെന്ന് പറയാനാവില്ല, പക്ഷെ മാനുഷിക പരിഗണന എന്നൊന്ന് ആവാം.
    അതിന് അങ്ങിനെ ഒരു സാധനം വേണമെന്ന് മാത്രം.

    ReplyDelete
  2. അയാക്ക് അടി കിട്ടാഞ്ഞിട്ടാ..

    ReplyDelete
  3. മറ്റുള്ളവരുടെ വേദനകൾ അറിയുന്നവരാകണം ഡോക്ടർ.അതിൽ കൃത്യ നിഷ്ഠയെക്കാൾ പ്രാധാന്യം സ്വന്തം മുന്നിൽ കാരുണ്യത്തിനു വേണ്ടി യാചിയ്ക്കുന്ന ജീവനോടാവണം..

    അല്ലാത്തവർ ഇങ്ങനെ ആയിരിയ്ക്കും.

    ആഗസ്റ്റ് 15 മറ്റൊരു ദു:ഖകരമായ ഓർമ്മകളുടെ ദിനമാണു അല്ലേ സാർ?

    ReplyDelete
  4. മണി മാഷേ..

    മറന്നേക്കൂ ഈ ഓര്‍മകള്‍.. ആ ഡോക്ടറെയും..
    രോഗിയുടെ വേദന അകറ്റുന്നതിനേക്കാള്‍ കൃത്യനിഷ്ഠ ആശുപത്രിയിലെത്താന്‍ കാണിച്ച അവര്‍ നീണാല്‍ വാഴട്ടെ !!!!
    ഇനി നല്ല ഓര്‍മകള്‍ മാത്രം തരാന്‍ ഒരു ബൂലോഗം മുഴുവനുമില്ലേ മാഷിനും ഗ്രീഷ്മക്കും..

    ReplyDelete
  5. വായിച്ചിട്ട് കുറെ നേരമായി....
    ഇതില്‍ കൃത്യ നിഷ്ഠയോടെ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഡോക്‌ടറുടെ ഭാഗം ശരി എന്നോ തെറ്റ് എന്നൊ പറയാന്‍ എനിക്കാവുന്നില്ല.

    അവിടെഎത്തിയാലും ഈ ഡോക്ടര്‍ രോഗിയെ പരിശോധിക്കുവാനും ചികല്‍സിക്കാനും തന്നെയാണല്ലൊ പോകുന്നത്?

    സര്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞിനെ ഒന്നു നോക്കീട്ട് പോകാമായിരുന്നു.
    ഇങ്ങനെ ഒക്കെയാണല്ലെ മനുഷ്യരിലെ മനുഷ്യത്വം നാം അറിയുന്നത്
    ഇതിനും ആതുര ശുശ്രൂഷാവിഭാഗം എന്നു പേര്‍.....

    ReplyDelete
  6. എന്തുകൊണ്ടോ ഇതു വായിക്കുന്ന ഞങ്ങള്‍ക്കും ഡോക്ടറുടെ കൃത്യനിഷ്ടയില്‍ സന്തോഷം തോന്നുന്നില്ല.

    ReplyDelete
  7. ഈ കൃത്യനിഷ്ഠയെന്നുപറയുന്നത് ഹാജരുപുസ്തകത്തില്‍ കൃത്യസമയത്ത് ടിക്കിടുന്നതാണോ? സന്ദര്‍ഭമറിഞ്ഞു പെരുമാറുന്നവനാവണം, ഗൌരവം മനസ്സിലാവുന്നവനും വേദനിയ്ക്കുന്നവന്റെ സാന്ത്വനവും. അവളെ ഒരുതരത്തിലും ന്യായികരിയ്ക്കാന്‍ പറ്റുന്നില്ല.

    ReplyDelete
  8. പ്രിയ സുഹൃത്തുക്കളേ. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. നിങ്ങളെല്ലാവരും പ്രകടിപ്പിച്ച വികാരം ഒന്നു തന്നെ. കൃത്യനിഷ്ഠയെക്കാള്‍ പ്രധാനം ആതുര ശുശ്രൂഷയ്ക്ക് കിട്ടിയ ആദ്യത്തെ അവസരം ഉപയോഗിക്കുക എന്നതാണ്.
    ഈ ഡോക്ടര്‍, സര്‍ജറി നടത്തുകയോ പരിശോധിക്കുകയോ ചെയ്യുന്ന സമയത്ത് ഡ്യൂട്ടി സമയം കഴിഞ്ഞാലത്തെ കാര്യം ഒന്ന് ആലോചിച്ചു നൊക്കൂ.

    ReplyDelete
  9. മണി സാര്‍,

    ചട്ടങ്ങള്‍ക്കു വിഘ്നം സംഭവിക്കാതെ,മുന്‍ഗണനാക്രമം
    ചിട്ടപ്പെടുത്താന്‍ ആ ‘അപ്പാത്തിക്കിരിയമ്മ’ക്ക്
    സാധിക്കുമാറാകട്ടെ,ഇനിയെങ്കിലും എന്നു
    പ്രാര്‍ഥിക്കാം..
    കോടികള്‍ ചിലവഴിച്ചല്ലേ ചിലര്‍‘മള്‍ട്ടിസൂപ്പര്‍സ്പെഷ്യാലിറ്റി’
    കളൊക്കെ തുടങ്ങുന്നതു..എണ്ട്രന്‍സ് കോച്ചിങ്ങ് മുതല്‍
    തുടങ്ങുന്ന ഈ”മുതല്‍മുടക്ക്”ഒന്നു തിരിച്ചു ‘മുതലാ’ക്കാനും,
    ഈ മണി മാഷും കൂട്ടരുമൊന്നും സമ്മതിക്കത്തില്ല!!
    മാഷെ ‘കാശില്‍‘ തുടങ്ങി കാശില്‍ തന്നെ ഒടുങ്ങിയേക്കാവുന്ന,
    ഇവരുമാരുടെയൊക്കെ ആക്രാന്തം,ഇതിനിടയ്ക്കെന്ത് മനുഷ്യസേവനം!!
    എവിടെയതിനു നേരം ?ഇവരുമാരുടെയൊക്കെ ‘മൂല്യോമീറ്ററി’നു
    സേവനമളക്കാന്‍ കഴിവില്ല...
    പല്ക്ഷേ,ഈ രംഗത്ത് നല്ല ഒന്നാം തരം മനുഷ്യസേവകരുമുണ്ട്..
    എന്‍റെ വീട്ടിനടുത്ത്,ഡോ.രൈരു ഗോപാലുണ്ട് !ഇപ്പോഴും ആ
    മഹാന്‍ ഈടാക്കുന്ന ഫീസറിഞ്ഞോളു...5/രൂപ!! അതെ
    അത്ഭുതപ്പെടേണ്ട..വെറും അഞ്ച് ഉറുപ്യ തന്നെ!! നല്ല
    കൈപ്പുണ്യമുള്ള ഡോക്ടറാണു.ഞങ്ങള്‍ കുറച്ചു പ്രവാസികളൊ
    ക്കെ ചേര്‍ന്ന് അദ്ദേഹത്തിന്‍റെ സേവനത്തേയും,സല്പെരുമാറ്റത്തേയും
    പരിഗണിച്ചു ഒരു അവാര്‍ഡ് നല്‍കാന്‍ തുനിഞ്ഞപ്പോഴദ്ദേഹം,
    അത് വളരെ വളരെ സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറായില്ല!
    നന്മയുടെ പൊന്‍കിരണങ്ങള്‍ ,ഇങ്ങിനെ പലയിടങ്ങളിലും
    പ്രഭ പരത്തുന്നു എന്നതു കാരുണ്യം ഈ ലോകത്തു വരണ്ടു
    പോവാതിരിക്കാന്‍ ദൈവം ഏര്‍പ്പെടുത്തിയതാവാം! മറ്റെ ജാതി
    ഡോക്ടറന്മാര്‍ക്കിടയില്‍ ,ഇത്തരം നല്ല ജനുസ്സുകള്‍ വര്‍ദ്ധിപ്പിച്ചു
    കാണാന്‍ ദൈവത്തോട് തന്നെ നമുക്ക് കൂട്ടായി പ്രാര്‍ഥിക്കാം....

    ReplyDelete
  10. പ്രിയ ഹാരൂണ്‍ സാര്‍,
    വായനക്കും അഭിപ്രായത്തിനും നന്ദി. താങ്കള്‍ പറഞ്ഞതുപോലുള്ള ചുരുക്കം ആളുകളാണ് ഈ പ്രൊഫഷന്റെ മാന്യത ഇപ്പോഴും നില നിര്‍ത്തുന്നത്. ഡോ.രൈരു ഗോപാലിനെ പരിചയപ്പെടുത്തിയതിനു നന്ദി. അദ്ദേഹത്തെ ക്കുറിച്ച് വിശദമാ‍യി എഴുതണം എന്ന് അപേക്ഷിക്കുന്നു. 20 വര്‍ഷം മുന്‍പ് ഇത്തരം ഒരു ഡോക്ടര്‍ പറവൂരും ഉണ്ടായിരുന്നു. അന്ന് രണ്ട് രൂപയായിരുന്നു അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടിങ്ങ് ഫീസ്!
    ഒരു രോഗിയില്‍ നിന്നും 2 രൂപ വച്ചാണെങ്കിലും ഒരു ദിവസം നൂറിലധികം രോഗികളെ പരിശോധിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിനു നല്ല വരുമാനം ഉണ്ടാക്കാമായിരുന്നു. എന്നാല്‍ കയ്യില്‍ കാശില്ലതെവരുന്ന രോഗികള്‍ക്ക് സൌജന്യ ചികിത്സയും, മരുന്ന് വാങ്ങാനുള്ള പണവും അദ്ദേഹം സ്വന്തം കയ്യില്‍ നിന്നും കൊടുക്കുമായിരുന്നു.

    ReplyDelete
  11. വൈകിയാണു വായിച്ചതു. ഡോക്ട്രുടെ
    കൃത്യനിഷ്ഠയിൽ സന്തോഷിക്കുന്നതു കോണ്ടോ അതോ നിങ്ങളുടേ സ്വാര്‍ഥതയിൽസഹതപ്പിക്കുന്നതു കൊണ്ടോ എന്നറിയില്ല. എന്റെ കണ്ണൂകളും നിറയുന്നു.

    ReplyDelete
  12. വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി, വയനാടന്‍

    ReplyDelete
  13. ഡോ.രൈരു ഗോപാലിനെ പോലെയുള്ളവര്‍ ഇവിടെ അവശേഷിയ്ക്കുന്നത് വളരെ അശാവഹം. മരുന്നുകമ്പനികളുടെ താല്‍പ്പര്യത്തിനനുസരിച്ച് മരുന്നുകുറിയ്ക്കുന്നവരാണു കൂടുതല്‍. എന്റെ വീടിനടുത്തുമുണ്ട് രണ്ടു ഡോക്ടര്‍മാര്‍. ഒരാള്‍ ആവശ്യത്തിനു മാത്രം മരുന്നുകുറിയ്ക്കുന്നു, അതും വിലകുറഞ്ഞവ. മറ്റേയാള്‍ കുറിയ്ക്കുന്നതു വിലകൂടിയ മരുന്നുകളും. അതാകട്ടെ ഒരു ചെറിയ പനിയാണെങ്കിലും മിനിമം മൂന്നുതരം ഗുളികകളെങ്കിലുമുണ്ടാവും. പക്ഷേ വിലകൂടിയ കൂടുതല്‍ ഗുളികകള്‍ക്കെഴുതുന്ന ഡോക്ടറുടെയടുത്തേയ്ക്കാണ് ആളുകള്‍ കൂടുതലും പോകുന്നതെന്നത് പക്ഷേ ശ്രദ്ധേയമാണ്. മണിസാര്‍ പറഞ്ഞപോലെ ഈഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തിക്കൊണ്ടിരിയ്ക്കുമ്പോള്‍ ഡ്യൂട്ടിസമയം കഴിയാതിരുന്നാല്‍ മതിയായിരുന്നു.

    ReplyDelete
  14. വായനക്കും അഭിപ്രായത്തിനും നന്ദി, കൊട്ടോട്ടിക്കാരന്‍

    ReplyDelete