ജാലകം

Saturday, September 19, 2009

സൃഷ്ടി

വൈകീട്ട് ഓഫീസില്‍ നിന്നും തിരിച്ചെത്തി, ഞാന്‍ വസ്ത്രം മാറുന്ന ചെറിയ ഇടവേളകളില്‍ ഗ്രീഷ്മയുമായി സല്ലപിക്കാറുണ്ട്. ഈ സമയം അവള്‍ റേഡിയോ കേള്‍ക്കുകയോ അല്ലെങ്കില്‍ കളിച്ച്കൊണ്ടിരിക്കുകയോ ആയിരിക്കും. വാക്കുകള്‍ ആണ് അവളുടെ കളിപ്പാട്ടങ്ങള്‍. അന്നത്തെ ദിവസം അവള്‍ കേട്ട, അവള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും വാക്കുകളുപയോഗിച്ചാണ് വിനോദം. ഇത്തരം വാക്കുകളുടെ അര്‍ഥം അവള്‍ക്ക് അറിയില്ല എങ്കിലും, അവള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ആ വാക്ക് വാക്യത്തില്‍ പ്രയോഗിക്കുകയും ആ വാക്കുപയോഗിച്ച് നിര്‍മിച്ച വാചകത്തിന്റെ ഭംഗി സ്വയം ആസ്വദിച്ച് പൊട്ടിച്ചിരിക്കുകയും ചെയ്യും.

ഇന്നലെ വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അവള്‍ ചോദിച്ചു: “അച്ചനെ ദ്രിഷ്ടിച്ചതാരാ?“
എനിക്കൊന്നും പിടി കിട്ടിയില്ല. അവള്‍ “ദ്രിഷ്ടി“ എന്ന് ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.
അതിനാല്‍ ഞാന്‍ തിരിച്ച് അവളോട് തന്നെ ചോദിച്ചു:
“ഗ്രീഷ്മയെ ദ്രിഷ്ടിച്ചതാരാ?”
“എന്നെ ദ്രിഷ്ടിച്ചത് ദൈവോണച്ചാ, ദൈവം”
കാര്യം മനസ്സിലായപ്പോള്‍ അവളുദ്ദേശിച്ച ഉത്തരം ഞാന്‍ കൊടുത്തു.
“എന്നെ സൃഷ്ടിച്ചതും ദൈവം”

പിന്നെ കുറെ സമയത്തേക്ക് അവള്‍ “ദ്രിഷ്ടി“ എല്ലാവരിലും പ്രയോഗിച്ചു. അവളുടെ അമ്മച്ചിയെ, അനൂപ് ചേട്ടനെ, കര്‍മയെ, സോമയെ ......എല്ലാവരെയും “ദ്രിഷ്ടിച്ചത്“ ദൈവം തന്നെ!

അവള്‍ക്കറിയാവുന്ന എല്ലാവരെയും ദ്രിഷ്ടിച്ച് കഴിഞ്ഞപ്പോളാണ് അവള് ഈ ചോദ്യം എന്നോട് ചോദിച്ചത്:
“അഛാ ദൈവത്തെ ദ്രിഷ്ടിച്ചതാരാ?”

ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു: “ആരാ?”
ഞാനും ചോദിച്ചു: “ ആരാ??”

24 comments:

  1. ഹാ !!
    എല്ലാ കുട്ടികളും ചോദിക്കാറുള്ള ചോദ്യം.
    ഉത്തരം മാത്രം കിട്ടാറില്ല.

    ReplyDelete
  2. ശരിയല്ലേ ഗ്രീഷ്മക്കുട്ടിയുടെ ചോദ്യം. എന്തുത്തരം പറയും?

    ReplyDelete
  3. അതാണ്‌ ഏറ്റവും വലിയ ചോദ്യം !

    ReplyDelete
  4. എനിക്ക് തോനുന്നു... ഉത്തരം...
    ..മനുഷ്യന്‍...

    ReplyDelete
  5. എനിക്ക് തോനുന്നു...ദ്രിഷ്ടി

    ReplyDelete
  6. അച്ഛന്റെ ഉള്ളിലുള്ള അച്ഛനാണ് ദൈവത്തെകണ്ടു പിടിച്ചത്

    ReplyDelete
  7. അങ്ങനെ ഞാനും പണ്ട് ചോദിച്ചിരുന്നു ...
    ഉത്തരം പറയാന്‍ അറിയാത്തവര്‍ അന്നു പറഞ്ഞു
    അങ്ങനെ ഒന്നും ചോദിക്കരുത് അതു ദൈവത്തിനിഷ്ടമാവില്ല. ....
    വയലാറിന്റെ വരികള്‍ ഓര്‍ത്തു

    "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
    മണ്ണു പങ്കു വച്ചു മനസ്സ് പങ്കു വച്ചു"

    ReplyDelete
  8. ‘ഖുദാ ഭീ ആസ്മാന്‍ സെ സോഛ്താ ഹോഗ....’
    എന്തും ഏതും പ്രൊഡക്റ്റ് നോക്കി ശീലിച്ചുപോയ നമുക്ക്
    ഒരു സ്രഷ്ടാവിനെ പ്രതിഷ്ഠിച്ചേ തീരൂ ! ഇപ്പോഴെന്‍റേയും
    സംശയമിതാ...സ്രഷ്ടാവില്ലാതെ ഒരു സ്രഷ്ടി സുസാധ്യമോ ?
    “പടപ്പിനെ തിരിയാത്തോനെന്തു പടച്ചോനാന്നു നമുക്കും തിരീണില്ല”
    അഥവാ അതങ്ങ് തിരിഞ്ഞാല്‍,അടുത്ത ചോദ്യമിങ്ങിനേയാവും....
    “കായോ,മരമോ ഏതാ ആദ്യണ്ടായേ...?
    ഗ്രീഷ്മ മോള്‍ക്ക് മണി സാര്‍ നല്‍കിയ ഉത്തരം തന്യാ ശരി “ആര്”

    ReplyDelete
  9. സർ ഈശ്വരനെ സൃഷ്ടിച്ചതു മനുഷ്യൻ തന്നെ ആണെന്നതാണ് എന്റേയും അഭിപ്രായം.

    ReplyDelete
  10. വെറുതെ ഈ വഴി വന്നപ്പോള്‍... എല്ലാരും പറഞ്ഞതുപോലെ ദൈവത്തെ സൃഷ്ടിച്ചതു മനുഷ്യനാ എന്നു തന്നെയാ എന്റെ തോന്നല്‍! എങ്കിലും ആ സങ്കലപ്പം ഇല്ലാതെ ജീവിക്കാനും ബുദ്ധിമുട്ടാ അല്ലേ?

    - സസ്നേഹം സന്ധ്യ!

    ReplyDelete
  11. അനിൽ@ബ്ലൊഗ് ,
    ആദ്യത്തെ കമന്റ് തന്നെ അനിലിന്റേതായതില്‍ സന്തോഷം. ഈ പോസ്റ്റിലെ ലേബലിനെ പറ്റി അനിലെങ്കിലും കമന്റുമെന്ന് കരുതി...
    എഴുത്തുകാരി,
    പണ്ടൊരു റഷ്യന്‍ ഫിക്ഷന്‍ വായിച്ചതോര്‍ക്കുന്നു: ഏതോ ഒരു ഗ്രഹത്തില്‍ ഉള്ള ശാസ്ത്രജ്ഞ്ന്മാര്‍ ( എല്ലാം റോബോട്ടുകളാണ് ) തമ്മില്‍ ചര്ച്ച- നടക്കുന്നു, അവര്‍ സൃഷ്ടിച്ച ഭൂമിയിലെ ജീവജാലങ്ങളെ പറ്റിയാണ് ചര്‍ച്ച. തങ്ങളുടെ കഴിവാണ് ഭൂമിയില്‍ കാണുന്നതെന്നഹങ്കരിച്ച അവരോട് ഒരു പഴഞ്ചന്‍ റോബോട്ട് പറയുകയാണ്. “നമ്മളല്ല അതില്‍ അഹങ്കരിക്കേണ്ടത്, നമ്മളെ നിര്‍മ്മിച്ചവരെ ആണ് നമ്മള്‍ നമിക്കേണ്ടത് എന്ന്....
    പക്ഷെ ആക്കഥ ഗ്രഹിക്കാനുള്ള കഴിവ് അവള്‍ക്കില്ലല്ലോ.

    നാട്ടുകാരന്‍, കണ്ണനുണ്ണി, പാവപ്പെട്ടവന്‍, തരികിട, മാണിക്യം, haroonp, MANIKANDAN,
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
    Sandhya,
    ദൈവ സങ്കല്പം ഇല്ലാതെയും ജീവിക്കാം, ആത്മവിശ്വാസമുണ്ടെങ്കില്‍, ബുദ്ദിമുട്ടില്ലാതെ,
    വായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  12. മണി സാര്‍,
    ലേബലിനെപ്പറ്റി ഞാന്‍ കമന്റാ മനപ്പൂര്‍വ്വം വിട്ടതാണ്.
    കമന്റിയിരുന്നേല്‍ ഒരു പക്ഷെ ഈ പോസ്റ്റ് ഔ യുദ്ധക്കളമാകുമായിരുന്നു.
    സര്‍വ്വലോകങ്ങളുടേയും സ്രഷ്ടാവിന്റെ സൃഷ്ടിക്കിടയിലെ ക്രൂരവിനോദങ്ങള്‍ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലാഞ്ഞതല്ല സാര്‍, ഇവിടെ ദൈവ സംരക്ഷകര്‍ ചാടിവീഴുമെന്നും അതുവഴി പോസ്റ്റ് വഴിതെറ്റിയേക്കുമോ എന്നും ഭയന്നു.
    :)

    ReplyDelete
  13. ആരാ...?

    അനില്‍,
    ????? !!!!!

    ReplyDelete
  14. ഒരു ചോദ്യം..

    “കോഴിയോ അതോ കോഴിമുട്ടയൊ“ ആദ്യം ഉണ്ടായി?

    ( ലേബൽ ഞാനും കണ്ടു മണി സാർ..)

    ReplyDelete
  15. “കോഴിയോ അതോ കോഴിമുട്ടയൊ“ ആദ്യം ഉണ്ടായി?
    സുനില്‍ കൃഷണന്‍,
    സുഖമില്ലാത്തതുകൊണ്ട് ഇന്ന് ജോലിക്ക് പോയില്ല. അതിനാല്‍ ആ ചോദ്യം ഗ്രീഷ്മയോടു തന്നെ ചോദിക്കാന്‍ അവസരം കിട്ടി. അവളുടെ ഉത്തരം തേച്ചു മിനുക്കിയാല്‍ ഇങ്ങനെ:
    ആദ്യം കോഴിയെ സൃഷ്ടിച്ചു; പിന്നെ കോഴി, മുട്ടയെയും സൃഷ്ടിച്ചു. (കോമ "," മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.)

    ReplyDelete
  16. കൊള്ളാം... ഗ്രീഷ്മയുടെ സംശയങ്ങള്‍

    ReplyDelete
  17. കോഴി കോഴിമുട്ടയെ സൃഷ്ടിച്ചു , അപ്പോള്‍ കോഴിയെ ആരു സൃഷ്ടിച്ചു ?പരമ്പരാഗതമായ ചോദ്യം !

    ReplyDelete
  18. കോഴി കോഴിമുട്ട സൃഷ്ടിച്ചു(അബോധമായി) അപ്പോള്‍ കോഴിയെ ആരു സൃഷ്ടിച്ചു ?പരമ്പരാഗതമായ ചോദ്യം !!

    ReplyDelete
  19. ദയവായി കമന്റ് മോഡരേടു ചെയ്തിട്ടുണ്ടെന്നു അറിയിപ്പ് പ്രദര്‍ശിപ്പിക്കൂ . താങ്കള്‍ക്കിഷ്ടപ്പെട്ട കമന്റെഴുതാന്‍ ഇരിക്കുകയല്ല ആളുകള്‍ .

    ReplyDelete
  20. പ്രീയ പാവത്താൻ, ഗൗരിനാഥന്‍,
    സന്ദര്‍ശനത്തിനും കമന്റിനും നന്ദി. ഇനി എഴുതുന്ന പോസ്റ്റുകളും വായിക്കുമെന്ന് കരുതുന്നു.

    നിസ്സഹായന്‍,
    വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. കമന്റ് മോഡറേഷന്‍ മനഃപ്പൂര്‍വം അല്ലായിരുന്നു. പോസ്റ്റ് ചെയ്തതിനു ശേഷം 30 ദിവസം കഴിഞ്ഞാല്‍ എഴുതുന്ന കമന്റുകള്‍ക്ക് മോഡറേഷന്‍ ഉണ്ട് എന്നത് ഡിഫോള്‍ട്ട് ആയി കിടപ്പുണ്ടായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അത് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഇപ്പോള്‍ അത് മാറ്റിയിട്ടുണ്ട്.

    ഒരു കാര്യം കൂടി: എനിക്കു തോന്നുന്നത് കമന്റ് മോഡറേഷന്‍ മനഃപ്പൂര്‍വം വയ്ക്കുന്നത് എതിരഭിപ്രായങ്ങള്‍ ഒഴിവാക്കാനായിരിക്കില്ല, മറിച്ച് അസഭ്യവും വ്യക്തിപരവുമായ കാര്യങ്ങള്‍ ഒഴിവാക്കാനായിരിക്കും. ഞാന്‍ എതിരഭിപ്രായങ്ങളെയും വിലമതിക്കുന്ന ആളാണ്.

    ReplyDelete
  21. ആരാ, അതൊരു ഒന്ന് ഒന്നര ചോദ്യമാണ്

    ReplyDelete
  22. വായനയ്ക്കും അഭിപ്രായത്തിനും നന്ദി, നാടുവാഴി.

    ReplyDelete